പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ദുരുദ്ദേശപരം : ഫസൽ ഗഫൂർ

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ദുരുദ്ദേശപരമെന്ന് എംഎഇഎസ് പ്രസിഡന്റ് ഫസൽ ഗാഫുർ 24നോട്. ഒരു സമുദായമാണ് ഇത് ചെയ്യുന്നത്. അവർക്കു പണി കൊടുത്ത് വോട്ട് നേടലാണ് ലക്ഷ്യമെന്നും സാമൂഹിക ഉദ്ദേശത്തോടെ ഉള്ള ആട്ടിമറിയാണ് ഇതെന്നും ഫസൽ ഗഫൂർ ആരോപിച്ചു.
മുസ്‌ളീം സമൂഹത്തെ ലക്ഷ്യം വച്ചാണ് ഈ ഭേദഗതിയെന്നും മുസ്‌ളീം സമൂഹത്തിന് എതിരായ ഒരു ധൃവീകരണ രാഷ്ട്രീയമാണ് ഇതിന്റെ ലക്ഷ്യമെന്നും ഫസൽ ഗഫൂർ ആരോപിച്ചു.
നേരത്തെ മുസ്ലിം സംഘടനയായ സമസ്തയും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. ഇതിനുപുറമെ പെൺകുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്ന് സമസ്ത പറഞ്ഞു. വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയമതസാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.
Story Highlights – mes against woman marriage age
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here