സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 27 കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ ആശാരി (80), നെട്ടയം സ്വദേശി സുകുമാരൻ (79), നേമം സ്വദേശി സോമൻ (67), മലയിൻകീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരൻ നായർ (75), ആലപ്പുഴ കനാൽ വാർഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാർ സ്വദേശി അബ്ദുൾ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീൻ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂർ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്റഫ് (56), മുണ്ടംവേലി സ്വദേശി രാജൻ (85), തൃശൂർ ചോലകോട് സ്വദേശി പുഷ്പകരൻ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂർ സ്വദേശി ബഷീർ അഹമ്മദ് (67), ഒല്ലൂർ സ്വദേശി ശങ്കരൻ (76), സുരഭി നഗർ സ്വദേശി സോളമൻ (55), കൊറട്ടി സ്വദേശി ഗോപാലൻ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയിൽ (51), നാട്ടുകൽ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി (57), കോഴിക്കോട് കാപ്പിൽ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാൽ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,68,506 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,998 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story Highlights 27 covid deaths were reported in the state today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top