എം ശിവശങ്കറിന്റെ അറസ്റ്റ്; ഇനി ആരൊക്കെയാണ് വീഴാന്‍ പോകുന്നതെന്ന് കേരള ജനതയ്ക്ക് അറിയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവികമായ നടപടിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വലിയ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് എം. ശിവശങ്കര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് അല്ലാതെ മറ്റ് വഴികളില്ല. തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ട്. നിയമ നടപടികള്‍ ഉണ്ടാകണം. ഇനി ആരൊക്കെയാണ് വീഴാന്‍ പോകുന്നതെന്നത് കേരള ജനതയ്ക്ക് അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

എം. ശിവശങ്കറിന്റെ അറസ്റ്റ് രാത്രി 10.30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

Read Also : എം ശിവശങ്കര്‍ അറസ്റ്റില്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.

Story Highlights M Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top