ഹോഷിയാർപുരിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 10 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ചണ്ഡിഗഢിലെ ഹോഷിയാർപുരിൽ ആറ് വയസുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അതിവേഗ നടപടികൾ സ്വീകരിച്ച് പഞ്ചാബ് പൊലീസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നിർദേശ പ്രകാരം പത്ത് ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ഐഎഎൻഎസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിനു പുറമേ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച പഞ്ചാബ് സർക്കാർ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. കേസിൽ പത്ത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി അമരീന്ദർ സിംഗ് പൊലീസിനോട് നിർദേശിച്ചിരുന്നു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത് മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിലാണ്. സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉയർന്ന നിലവാരമുള്ള ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഗൗരവം ചോരാത്ത നിലയിലാണ് പ്രവർത്തിച്ചതെന്ന് ഡിജിപി ദിൻകർ ഗുപ്ത പറഞ്ഞു.
Story Highlights – Dalit girl raped and killed in Hoshiarpur; The police filed the chargesheet within 10 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here