സിപിഐഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഐഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. അഡ്വ. ഏബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എറാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിച്ചത്.
ഔദ്യോഗിക അംഗത്വം ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി പിന്നീട് നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, താന്‍ പാര്‍ട്ടി അംഗമായിരുന്നുവെന്നാണ് ഏബ്രഹാം ലോറന്‍സ് അവകാശപ്പെടുന്നത്. നിലവില്‍ പാര്‍ട്ടി അതിന്റെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. എന്‍. രാധാകൃഷ്ണന്‍ ഏബ്രഹാമിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
Story Highlights – CPM leader M.M. Lawrence son joined the BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here