നീണ്ട ഇടവേളക്കുശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി
നീണ്ട ഇടവേളക്കുശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. ഇതോടൊപ്പം ഹില്‍വ്യൂ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് തുടങ്ങിയതും സഞ്ചാരികളെ ആകര്‍ഷിക്കും.
കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. 10 വയസില്‍ താഴെയുള്ളവരെയും 60 വയസ് കഴിഞ്ഞവരെയും ബോട്ടിലും ബഗ്ഗികാറിലും യാത്ര അനുവദിക്കില്ല. അണക്കെട്ട് സന്ദര്‍ശിക്കുന്നതിന് 25 രൂപയാണ് ഫീസ്. ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശനവും ബോട്ടിഗും എല്ലാ ദിവസവുമുണ്ട്.
20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 10 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബോട്ടിംഗ്. ജലാശയത്തിലെ ജലനിരപ്പ് 2394 അടി ആയതോടെ, അപൂര്‍വ്വ കാഴ്ച ആസ്വദിക്കാന്‍ സഞ്ചാരികള്‍ ധാരാളം എത്തുന്നുണ്ട്.
Story Highlights – idukki dam open for public
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here