സ്ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ.
രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തുവരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന അടിയന്തരമായി പിൻവലിച്ച് മാപ്പ് പറയണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.

സ്ത്രീ സമൂഹത്തിനെതിരെ കേരളപ്പിറവി ദിനത്തിൽ പോലും അതിനീചമായ പരാമർശം രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ആയാൽ പോലും അനുവദിക്കാനാവില്ല. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

Story Highlights Anti-feminist reference; Women’s Commission files case against Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top