ക്യാപ്പിറ്റല്‍ ഹില്‍; സഹകരണ മേഖലയിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയ പദ്ധതിക്ക് തുടക്കം

capital hill ladder

സഹകരണ മേഖലയിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയ പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കമായി. ആദ്യ വില്‍പന തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാങ്ങപ്പാറയില്‍ രണ്ട് ടവറുകളിലായി 222 ഫ്ളാറ്റുകളോടെയാണ് ക്യാപ്പിറ്റല്‍ ഹില്‍ എന്ന പാര്‍പ്പിട സമുച്ചയം ഉയരുന്നത്.

കേരള ലാന്‍ഡ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അഥവാ ലാഡറാണ് ക്യാപിറ്റില്‍ ഹില്‍ എന്ന പാര്‍പ്പിട സമുച്ചയം ഒരുക്കുന്നത്. പാങ്ങപ്പാറയില്‍ രണ്ട് ടവറുകളിലായി 222 ഫ്ളാറ്റുകളോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് പണി പൂര്‍ത്തിയാകുന്നത്. 23 നിലകളിലുള്ള ക്യാപിറ്റല്‍ ഹില്ലിന്റെ എട്ട് നിലകളുടെ പണി പൂര്‍ത്തിയായ ശേഷമാണ് വില്‍പന ആരംഭിച്ചത്. ആദ്യ ബുക്കിംഗുകള്‍ സ്വീകരിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.

സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകള്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയും വിധമാണ് ഫ്ളാറ്റുകളുടെ വില നിശ്ചയിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലാഡര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അറിയിച്ചു.

Story Highlights capital hill, coperative society project, ladder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top