ഇന്നത്തെ പ്രധാന വാർത്തകൾ (01-11-2020)
നെയ്യാറിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടി
നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. അൽപ സമയം മുൻപാണ് നടപടി. മണിക്കൂറുകൾ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത്. പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
വിവിധ സർക്കാർ പദ്ധതികളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ എം ശിവശങ്കർ ഇടപെട്ട് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. കെ ഫോൺ, ഇ-മൊബിലിറ്റി അടക്കമുള്ള പദ്ധതികളും അന്വേഷണ പരിധിയിൽ വരും.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക്
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.
ശിവശങ്കരന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികൾ. കമ്മീഷൻ തുക നൽകിയ ശേഷം മാത്രമാണ് ശിവശങ്കരനെ കാണാൻ അവസരം ലഭിച്ചതെന്ന് സന്തോഷ് ഈപ്പൻ ആവർത്തിച്ചു.
ബംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേയ്ക്കും; നാല് താരങ്ങളെ ചോദ്യം ചെയ്തു
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് കൃഷിവകുപ്പ് മന്ത്രി മരിച്ചു
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് കൃഷിവകുപ്പ് മന്ത്രി മരിച്ചു. മന്ത്രി ആർ ദൊരൈക്കണ്ണ് ആണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. 72 വയസായിരുന്നു.
Story Highlights – todays news headlines november 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here