ഹത്‌റാസ്; അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Hathras; Allahabad High Court will reconsider the case today

ഹത്‌റാസ് ബലാത്സംഗ കൊലയില്‍ സ്വമേധയ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടംബത്തിന്റെയും, ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വിശദീകരണം കോടതി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ച നടപടിയില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ കോടതി പരിശോധിക്കും.

Story Highlights Hathras; Allahabad High Court will reconsider the case today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top