ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. ഇതോടെ ഡല്‍ഹി ക്യാപ്റ്റല്‍സ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി.

ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും കരുത്തിലാണ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായത്. 41 പന്തുകള്‍ നേരിട്ട ധവാന്‍ 54 റണ്‍സെടുത്തു. 46 പന്തുകള്‍ നേരിട്ട രഹാനെ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 60 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 152 റണ്‍സാണെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന് കരുത്തായത്. 41 പന്തുകള്‍ നേരിട്ട ദേവ്ദത്ത് അഞ്ച് ഫോറുകളടക്കമാണ് 50 റണ്‍സെടുത്തത്.

Story Highlights IPL 2020 – Delhi Beat Bangalore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top