ജെസീന്തയുടെ രണ്ടാം മന്ത്രിസഭ വൈവിധ്യങ്ങളാല്‍ സമ്പന്നം; വിദേശകാര്യമന്ത്രിയായി ഗോത്ര വനിത

ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജസീന്ത ആര്‍ഡേണിന്റെ മന്ത്രിസഭ വൈവിധ്യങ്ങളാല്‍ സമ്പന്നം. ഗേ ആയ ഗ്രാന്‍ഡ് റോബര്‍ട്ട്‌സണ്‍ ആണ് ഉപപ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നാനെയ് മഹുത്വയാണ് വിദേശകാര്യ മന്ത്രി. മാവോറി ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. മാവോറികള്‍ അണിയുന്ന ടാറ്റുവും നാനെയ് പച്ചകുത്തിയിട്ടുണ്ട്.
മന്ത്രിമാരായ പരിഗണിച്ചത് നേതൃഗുണമാണെന്നും വ്യക്തിത്വം മാനദണ്ഡമാക്കിയിട്ടില്ലെന്നും ജെസീന്ത പറഞ്ഞു. തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും വളരെയധികം പ്രാധാന്യം ജെസീന്ത നല്‍കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം ഉണ്ട് മന്ത്രിസഭയില്‍. 20 അംഗ മന്ത്രിസഭയാണ് അധികാരത്തിലെത്തിയിരിക്കുന്നത്.
Read Also : ജസീന്തയ്‌ക്കൊപ്പം മലയാളത്തിൽ ഓണം ആശംസിച്ച് പ്രിയങ്ക; വീണ്ടും വൈറലായി ആ വിഡിയോ
അതേസമയം എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണന് മന്ത്രിസഭയില്‍ പദവി ലഭിച്ചു. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ ഇടം നേടുന്നത്. മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസീലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍.
ന്യൂസിലാന്‍ഡില്‍ ഇതുവരെ ഉണ്ടായവരില്‍ വച്ച് ഏറ്റവും കഴിവുറ്റ ഭരണാധികാരിയായാണ് ജസീന്തയെ രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 അംഗ പാര്‍ലമെന്റില്‍ 64 സീറ്റ് നേടിയിരുന്നു. 49 ശതമാനം വോട്ടും പാര്‍ട്ട തൂത്തുവാരി.
Story Highlights – jecinda ardern, diverse ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here