ജസീന്തയ്‌ക്കൊപ്പം മലയാളത്തിൽ ഓണം ആശംസിച്ച് പ്രിയങ്ക; വീണ്ടും വൈറലായി ആ വിഡിയോ

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിനൊപ്പം മലയാളത്തിൽ ഓണം ആശംസിച്ചുള്ള പ്രിയങ്കാ രാധാകൃഷ്ണന്റെ വിഡിയോ വീണ്ടും വൈറലാകുന്നു. രണ്ട് വർഷം മുൻപ് ജസീന്ത ആർഡേൺ ഓണാശംസകൾ നേർന്ന് പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. അന്ന് പ്രിയങ്ക തന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചിരുന്നു.

ന്യൂസീലൻഡ് മന്ത്രിസഭയിൽ ഇടം നേടുന്ന ആദ്യ വനിതയാണ് എറണാകുളം പറവൂർ സ്വദേശിനിയായ പ്രിയങ്കാ രാധാകൃഷ്ണൻ. മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണൻ പാർലമെന്റിൽ ഇടം നേടുന്നത്.

സിംഗപ്പൂരിലായിരുന്നു പ്രിയങ്കയുടെ കുട്ടിക്കാലം. പിന്നീട് ന്യൂസീലൻഡിലെത്തി സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി. 2006ലാണ് പ്രിയങ്ക ലേബർ പാർട്ടിയിൽ അംഗമായത്. 2017ൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തുകയായിരുന്നു.

Story Highlights Priyanca radhakrishnan, Jacinda ardern, NewZealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top