Advertisement

‘കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോൺ’; മുഖ്യമന്ത്രി

November 2, 2020
Google News 2 minutes Read

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോൺ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിലുടനീളം 52,0000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പാകി അതുവഴി ഇന്റർനെറ്റ് നൽകുക എന്നതാണ് ലക്ഷ്യം. കെ- ഫോണിന്റെ കേബിൾ ശൃംഘല ഉപയോഗിക്കുന്നതിനും സർക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റർനെറ്റ് ദാതാവിനും ഇന്റർനെറ്റ് സേവനം നൽകാൻ സാധിക്കും. കെ- ഫോൺ എന്നത് ഒപ്റ്റിക്കൽ ഫൈബർ ശൃംഘലയാണ്. ആ ശ്യംഘല ഉപയോഗിച്ച് ഏതൊരു സേവന ദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റർനെറ്റ് സൗകര്യം കൊടുക്കാൻ സാധിക്കും.

കെ-ഫോണിനെ തകർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് എന്തൊക്കെ സംഭവിച്ചാലും കെ- ഫോൺ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങൾക്ക് ഇന്റർനെറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വിശദമാക്കി.

Story Highlights k-phoone project aim off providing quality of internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here