അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം; 19 വിദ്യാർത്ഥികൾ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 19 പേർ മരിച്ചതായും 22 പേർക്ക് പരിക്കേറ്റതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മൂന്നു ഭീകരരാണ് ഇന്ന് രാവിലെ 11.30 ഓടെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആക്രമണം നടത്തിയത്. ക്യാമ്പസ് ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് ക്യാമ്പസിനകത്ത് കടന്ന ഭീകരർ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഏതാനും വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. തുടർന്ന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.
ആക്രമണം നടത്തിയവരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയും രണ്ട് പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാൻ പറഞ്ഞു.
Story Highlights – Terrorist attack on Kabul University in Afghanistan; 19 students died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here