എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

catholic forum general secretary arrest

എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. കൊല്ലം സ്വദേശി നൗഷാദിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

Read Also : എംബിബിഎസ്സിൽ 10%സാമ്പത്തിക സംവരണ സീറ്റ് : സർക്കാർ ഉത്തരവ് വിവാദത്തിൽ

മൂന്ന് മാസം മുന്‍പാണ് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ മടക്കി നല്‍കി.

കോട്ടയം വെസ്റ്റ് പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ഒരു മാസം മുന്‍പ് ആണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Story Highlights MBBS seat fraud case, Catholic Forum General Secretary arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top