ഓര്‍മ്മകള്‍ക്ക് 63 വയസ്; ഇന്നും നൊമ്പരമായി ലെയ്ക്ക

മോസ്‌കോയുടെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ ലെയ്ക്ക എന്ന നായ്ക്കുട്ടിക്ക് ചരിത്രവുമായുള്ള ബന്ധമെന്താണ്?. 1957 നവംബര്‍ മൂന്നിന് ബഹിരാകാശത്തേക്ക് പുറപ്പെട്ട ലെയ്ക്കക്ക് പിന്നീടെന്ത് സംഭവിച്ചു?. യാത്രയായി 63 വര്‍ഷത്തിനുശേഷവും ലെയ്ക്ക ഒരു നൊമ്പരമായി അവശേഷിക്കുന്നു.
വിശാലമായ ലോകത്തിന്റെ നിഗൂഡതകളിലേക്കുള്ള യാത്ര, മനുഷ്യന്റെ ആയിരമായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്ര. 1957 നവംബര്‍ മൂന്നിന് ശൂന്യാകാശം എന്ന അജ്ഞാത ലോകത്തേക്കുള്ള യാത്രക്കൊരുങ്ങുമ്പോഴും ഒന്നുമറിയാതെ തന്റെ കൂട്ടിലിരുന്ന ലെയ്ക്ക ഇന്നും ഒരു നോവായി മനസില്‍ അവശേഷിക്കുന്നു. ലെയ്ക്ക, അവള്‍ ഒരു പരീക്ഷണവസ്തു മാത്രമായിരുന്നു. ശാസ്ത്രലോകം ഭാവനയില്‍ കണ്ട എല്ലാ ബഹിരാകാശ കാഴ്ചകളെയും ബഹുദൂരം പിന്നിലാക്കിയ ബഹിരാകാശയാത്രിക. ബഹിരാകാശത്തെത്തുന്ന ഭൂമിയിലെ ആദ്യ ജീവി.

ലോകത്തിലെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്‌നിക് 2 ലായിരുന്നു ലെയ്ക്കയുടെ യാത്ര. പ്രത്യേകമായി രൂപകല്‍പന ചെയ്ത കൂടും ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡും… സുഫ്ട്‌നിക് 2 ലെയ്ക്കയെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചു. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നത് വരെ ലെയ്ക്കയുടെ ശരീരത്തിലെ ഇലക്ട്രോഡുകള്‍ ഹൃദയമിടിപ്പ് കൃത്യമായി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു. പക്ഷേ നിമിഷങ്ങള്‍ക്കകം ആ ബന്ധം നിലച്ചു. ഒരുപക്ഷെ ജീവശ്വാസത്തിനായി ലെയ്ക്ക പിടഞ്ഞിരിക്കാം, അതിജീവനത്തിനായി അവള്‍ പൊരുതിയിരിക്കാം.
ബഹിരാകാശ യാത്ര കഴിഞ്ഞ് മനുഷ്യന് ജീവനോടെ തിരിച്ചെത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് നായയെ അയക്കാനുള്ള ശ്രമങ്ങളിലേക്ക് ശാസ്ത്രലോകം കടന്നത്. മോസ്‌കോയിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ ലെയ്ക്ക അതിനായി നിയോഗിക്കപ്പെട്ടു. അന്ന് ആറ് കിലോഗ്രാമായിരുന്നു മൂന്ന് വയസ് മാത്രം പ്രായമുള്ള ലെയ്കയുടെ ഭാരം. ലെയ്ക്കക്ക് ശേഷം പല പട്ടികളും ബഹിരാകാശ യാത്ര നടത്തി. ചിലര്‍ക്കത് ലെയ്ക്കയെപ്പോലെ മടക്കമില്ലാത്ത യാത്രയായിരുന്നു. എന്നാല്‍ ചിലര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. ലെയ്ക്ക പോയി നാല് വര്‍ഷത്തിനുശേഷം സോവിയറ്റ് യൂണിയന്‍ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചു. 1961 ഏപ്രില്‍ 12ന് ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായി യൂറി ഗഗാറിന്‍ ചരിത്രത്തില്‍ ഇടം പിടിച്ചു.
Story Highlights – sad story laika space dog and her one way trip orbit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here