‘തദ്ദേശ തെരഞ്ഞെടുപ്പിൽ ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം’; എംഎം ഹസൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിപുലപ്പെടുത്തുന്നില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. തെരഞ്ഞെടുപ്പിൽ ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം. വ്യക്തികൾ, ശക്തികൾ, സംഘടനകൾ എന്നിവരുമായി പ്രാദേശിക ധാരണയുണ്ടാക്കും. സ്വർണ കടത്ത് കേസിൽ
മുഖ്യമന്ത്രിയും സിപിഎമ്മും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭീഷണിപ്പെടുത്തുകയാണെന്നും എം.എം ഹസൻ പറഞ്ഞു.
അന്വേഷണം അതിരുകടക്കുന്നതെവിടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീന്റെ കാര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണ മെന്നും എം.എം ഹസൻ കാസർഗോഡ് പറഞ്ഞു.
Story Highlights – UDF mm hassan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here