ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചു; ഉർദു കവി മുനവർ റാണയ്‌ക്കെതിരെ കേസ്

പ്രശസ്ത ഉർദു കവി മുനവർ റാണയ്‌ക്കെതിരെ കേസ്. ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചുവെന്ന് കാണിച്ച് ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ആഴ്ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിന് ആസ്പദമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രവാചകന്റെ കാർട്ടൂൺ വരച്ചയാളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അഭിമുഖത്തിൽ റാണ സംസാരിച്ചത്. തന്റെ മാതാപിതാക്കളെ കുറിച്ച് അത്രയും അധിക്ഷേപകരമായ ഒരു കാർട്ടൂൺ വരച്ചാൽ അയാളെ കൊല്ലും എന്നായിരുന്നു റാണയുടെ വാക്കുകൾ.

ഹസ്‌റത്ത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റാണക്കെതിരെ സാമുദായിക സ്പർധ വളർത്തൽ, ക്രമസമാധാനം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി റാണ അറിയിച്ചു. ‘ കേസെടുത്തതിന്റെ പേരിൽ തന്റെ നിലപാട് മാറ്റില്ലെന്നും റാണ പറയുന്നു.

Story Highlights Urdu poet Munawwar Rana booked for remarks on France killings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top