Advertisement

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ്

November 5, 2020
Google News 1 minute Read
cm raveendran

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊവിഡ്. ഇദ്ദേഹത്തിനോട് നാളെ ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങള്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതല്ലാതെ അതിനപ്പുറം അതില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല.

Read Also : കെ – ഫോണ്‍, ഇ – മൊബിലിറ്റി പദ്ധതികള്‍ അട്ടിമറിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുന്നു; ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി

അന്വേഷണ ഏജന്‍സിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിനാലാകും വിളിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെക്കൂടി ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇ ഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടെ അംഗീകരിക്കപ്പെടുകയാണ്. ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി തളളിപറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Story Highlights cm raveendran, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here