Advertisement

കൊല്ലം ജില്ലയിൽ 523 പേർക്ക് കൊവിഡ്; എറണാകുളത്ത് 749 പേർക്കും

November 5, 2020
Google News 2 minutes Read

കൊല്ലം ജില്ലയിൽ ഇന്ന് 523 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 516 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. ജില്ലയിൽ രണ്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 593 പേർ രോഗമുക്തി നേടി.

എറണാകുളത്ത് ഇന്ന് 749 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 519പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. 215 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1288 പേർ കൂടി ഇന്ന് രോഗമുക്തി നേടി. 11783പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6820 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂർ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, ആലപ്പുഴ 660, മലപ്പുറം 627, കോട്ടയം 479, പാലക്കാട് 372, കണ്ണൂർ 329, പത്തനംതിട്ട 212, കാസർഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

Story Highlights covid for 523 in Kollam district; 749 in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here