Advertisement

അനായാസം ട്രെയിൽബ്ലേസേഴ്സ്; 9 വിക്കറ്റ് ജയം

November 5, 2020
Google News 1 minute Read
womens t20 trailblazers won

വിമൻസ് ടി-20 ചലഞ്ചിൻ്റെ രണ്ടാം മത്സരത്തിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിന് കൂറ്റൻ ജയം. 9 വിക്കറ്റിനാണ് സ്മൃതി മന്ദനയും സംഘവും വെലോസിറ്റിയെ കീഴ്പ്പെടുത്തിയത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സ് 7.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ദേന്ദ്ര ഡോട്ടിൻ (29), റിച്ച ഘോഷ് (13) എന്നിവർ പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സ്മൃതി മന്ദനയെയാണ് (6) അവർക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ഗംഭീരമായി പന്തെറിഞ്ഞ ട്രെയിൽബ്ലേസേഴ്സ് ബൗളർമാർ വെലോസിറ്റിയെ പിടിച്ചു കെട്ടുകയായിരുന്നു. 13 റൺസ് നേടിയ കൗമാര താരം ഷഫാലി വർമ്മയാണ് വെലോസിറ്റിയുടെ ടോപ്പ് സ്കോറർ. വെറും 3 താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ട്രെയിൽബ്ലേസേഴ്സിൻ്റെ സോഫി എക്സ്ലസ്റ്റൺ നാലു വിക്കറ്റ് വീഴ്ത്തി.

Story Highlights womens t20 challenge trailblazers won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here