Advertisement

സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

November 6, 2020
Google News 2 minutes Read
Haryana government has made local reservation compulsory in the private sector

ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഹരിയാന സ്വദേശികള്‍ക്ക് 75 ശതമാനം തൊഴില്‍സംവരണമാണ് ഏര്‍പ്പെടുത്തിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ നിയമസഭ പാസാക്കി. ദ ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ബില്‍ ആണ് പാസാക്കിയത്. സ്വകാര്യ കമ്പനികള്‍, പങ്കാളിത്ത ഉടമസ്ഥതയുള്ള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയിലാണ് ഇനിമുതല്‍ 75 ശതമാനം ഹരിയാനക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights Haryana government has made local reservation compulsory in the private sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here