രാജ്യത്തെ പൊതു മേഖല ബാങ്കുകൾ സർവീസ് ചാർജ് വർധിപ്പിച്ചോ?[24 Fact check]

രാജ്യത്തെ പൊതു മേഖല ബാങ്കുകൾ സർവീസ് ചാർജ് വർധിപ്പിച്ചു എന്നൊരു വ്യാജസന്ദേശം സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ സന്ദേശത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ?

കൊവിഡ് പശ്ചാത്തലത്തിൽ പൊതുമേഖല ബാങ്കുകൾ അവരുടെ സേവന നിരക്കുകൾ വർധിപ്പിച്ചെന്നും , അത് കൃത്യമായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുമെന്നുമാണ് പ്രചാരണം. കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് ഇത്തരം നീക്കങ്ങളെന്നാണ് സമൂഹ മാധ്യമങ്ങൾ വഴിയുള്ള സന്ദേശത്തിലുള്ളത്.

2020 നവംബർ ഒന്ന് മുതൽ രാജ്യത്തെ, പൊതുമേഖല ബാങ്കുകൾ സർവീസ് ചാർജ് കുത്തനെ വർധിപ്പിച്ചെന്നാണ് വാർത്ത. ‘സാധാരണ ജനങ്ങളെ ലക്ഷ്യം വച്ച് തുടങ്ങിയ ജൻധൻ അക്കൗണ്ടുകാർക്ക് വരെ സേവന നിരക്ക് ബാധകമാക്കിയെന്നും സന്ദേശത്തിൽ പറയുന്നു. ട്വന്റി ഫോർ ഫാക്ക്’ ചെക്ക് ടീമിന്റെ കണ്ടെത്തലിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. നവംബർ മൂന്നിന് കേന്ദ്രധനകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ് റിലീസ് പ്രകാരം സേവന നിരക്ക് ഈടാക്കില്ലെന്നാണ് അറിയിപ്പ്. ഇത് ജൻധൻ അക്കൗണ്ടിനും ബാധമാണെന്ന് കൃത്യമായി പ്രസ് റിലീസിലുണ്ട്. പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോയും വ്യക്തമാക്കി.

രാജ്യത്ത് ബാങ്കിംഗ് സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തുക ആർബിഐയുടെ നിർദേശ പ്രകാരം മാത്രമാണ്. ഇത് കൃതൃമായി വാർത്തകളിൽ ഇടം നേടുകയും ചെയ്യും. ബാങ്കിംഗ് മേഖലയിൽ നിന്നുള്ള വാർത്തകൾ കാണുമ്പോൾ ഇക്കാര്യം ഓർത്തുവയ്ക്കുക.

Story Highlights Have public sector banks in the country increased service charges? [24 Fact check]

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top