Advertisement

ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ പുനഃരാരംഭിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായി

November 6, 2020
Google News 2 minutes Read

ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ. നാളെ പുനഃരാരംഭിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു വിക്ഷേപണങ്ങൾ നിർത്തിവച്ചത്. ബഹിരാകാശ വിക്ഷേപണങ്ങൾ പുനഃരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. പി.എസ്.എൽ.വി.സി-49 റോക്കറ്റ് ആകും ആദ്യമായി പത്ത് ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പോകുക.

ഈ വർഷത്തെ ആദ്യവിക്ഷേപണത്തിന് ഐ.എസ്.ആർ.ഒ തയായാറായി കഴിഞ്ഞു. ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി.സി-49 റോക്കറ്റ് ഇന്ത്യയുടെ ഒരു ഉപഗ്രഹവും മറ്റ് ഒൻപത് വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയരും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 3.02നാണ് വിക്ഷേപനം. മാർച്ച് 5ന് നടക്കേണ്ട വിക്ഷേപണമാണ് നടക്കുക. ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഉപഗ്രഹ പരമ്പരകളുടെ വിക്ഷേപണത്തിനാണ് ഇപ്പോൾ ഐ.എസ്.ആർ.ഒ മുൻഗണന നൽകുന്നത്. റിസാറ്റ് 2ബി.ആർ.2 ഉപഗ്രഹം ഇ.ഒ.എസ്.01 എന്ന പുതിയ ഉപഗ്രഹപരമ്പരയുടെ ഭാഗമായി പരിഷ്‌ക്കരിച്ചത് നാളെ വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഇന്ന് ഉച്ചയ്ക്ക് 01.02 ന് ശ്രീഹരിക്കോട്ടയിൽ ആരംഭിക്കും. പി.എസ്.എൽ.വിയുടെ പരിഷ്‌ക്കരിച്ച ഡി.എൽ. പതിപ്പാണ് ഉപയോഗിക്കുന്നത്. നാളെത്തെ വിക്ഷേപണത്തിന് പിന്നാലെ ഡിസംബറിൽ പി.എസ്.എൽ.വി. സി-50 ഉപയോഗിച്ച് ജിസാറ്റ് 12ആർ ഉപഗ്രഹവും പിന്നീട് ജി.എസ്. എൽ.വി.റോക്കറ്റ് ഉപയോഗിച്ച് ജിസാറ്റ് 1 ഉപഗ്രഹവും വിക്ഷേപിക്കും. ആത്മനിർഭർ ഭാരതിൽ ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾക്ക് ശേഷം ആദ്യമായാണ് വിക്ഷേപണങ്ങൾ നടക്കുന്നത്.

Story Highlights ISRO to launch PSLV-C49 on Saturday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here