എ.പി അബ്ദുള്ളക്കുട്ടിയെ കൈയ്യേറ്റം ചെയ്തയാളെ പൊലീസ് പിടികൂടി

Police arrested the person who assaulted AP Abdullakutty

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം വെളിയങ്കോട് വച്ച് കൈയ്യേറ്റം ചെയ്തയാള്‍ പിടിയില്‍. വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. ഭക്ഷണം കഴിച്ച വെളിയങ്കോടെ ഹോട്ടലിന് മുന്നില്‍ വച്ച് അസഭ്യം പറഞ്ഞെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, അബ്ദള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

Story Highlights Police arrested the person who assaulted AP Abdullakutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top