കരിപ്പൂരില്‍ ഒന്‍പത് കിലോ സ്വര്‍ണം പിടികൂടിയ സംഭവം; അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ

Gold seizure in Karipur; DRI expanded the investigation

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്‍പത് കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ വിഭാഗം. കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ളവര്‍ കടത്തിയ സ്വര്‍ണത്തിന്റെ ഉറവിടമറയാനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. വെള്ളിയാഴ്ച്ച വൈകീട്ടോടെ കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് ആറു പേരില്‍ നിന്നായി ഒന്‍പത് കിലോ സ്വര്‍ണം ഡിആര്‍ഐ വിഭാഗം പിടികൂടിയത്. കാമ്പിന്‍ ക്രൂവായ കൊല്ലം സ്വദേശി സുബൈര്‍ അന്‍സാര്‍, കുറ്റ്യാടി സ്വദേശി അര്‍ഷാദ്, പുല്‍പ്പളളി സ്വദേശി ഷിഹാബ്, പെരിന്തുരുത്തി സ്വദേശി ഫൈസല്‍, മേല്‍മുറി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശി ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്.

ഇതില്‍ കാബിന്‍ ക്രൂ അരയില്‍ ബെല്‍റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാക്കി 5 പേര്‍ ശരീരത്തിലും മലദ്വാരത്തിലും വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രാജ്യാന്തര മാര്‍ക്കറ്റില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന് 4.65 കോടി രൂപ വിലവരും. നിലവില്‍ പിടിയിലായ ആറുപേരു തമ്മില്‍ പരസ്പര ബന്ധമില്ലെന്നും ഉറവിടം സംബന്ധിച്ച് കൂടുതല്‍ വ്യക്ത വരേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Story Highlights Gold seizure in Karipur; DRI expanded the investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top