സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ച് ട്വീറ്റ്; പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്ടർ ഏർപ്പാടാക്കിയതിനെ വിമർശിച്ച് ഒക്ടോബർ 21ന് ഇട്ട ട്വീറ്റിലാണ് പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചത്.

‘കൻഹ ദേശീയോദ്യാന സന്ദർശനവേളയിൽ ചീഫ് ജസ്റ്റിസിന് മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്ടർ ഏർപ്പാടാക്കി. മധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രധാന കേസ് ചീഫ് ജസ്റ്റിസിന്റെ മുൻപിലുണ്ട്. മധ്യപ്രദേശ് സർക്കാരിന്റെ നിലനിൽപിന് തന്നെ നിർണായകമായ കേസാണിത്.’ ഇതായിരുന്നു ഒക്ടോബർ 21ന് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ഈ ട്വീറ്റിൽ പറഞ്ഞ കാര്യത്തിൽ ഖേദിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ പുതിയ ട്വീറ്റിട്ടിരിക്കുന്നത്.

Story Highlights Prashant bhushan, S A Bobde, Supreme court of India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top