അർണാബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു

റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ഹോബിയസ് കോർപ്പസ് ഹർജിയിൽ ബോംബെ ഹൈക്കോടതിയാണ് അർണാബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാർണിക്ക് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണാബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ആത്മഹത്യാ പ്രേരണക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ ക്വാറന്റീനിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് അലിബാഗിലെ താത്കാലിക ജയിലിൽ നിന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയത്.

ആത്മഹത്യാ പ്രേരണക്കേസിൽ ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത അർണാബിനെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.

Story Highlights Arnab Goswami denied bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top