Advertisement

സെക്രട്ടേറിയറ്റിൽ തീപിടിച്ചത് ഫാനിൽ നിന്നു തന്നെ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

November 9, 2020
Google News 1 minute Read

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയ്യാറാക്കി.

ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ഫോറൻസിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫാൻ ഉരുകിയെങ്കിലും തീപിടുത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ് അന്തിമ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഫാനിൽ നിന്ന് തന്നെയാണ് തീപടർന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയിൽ നിന്ന് തീപടർന്നിട്ടില്ല. മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് വിശദീകരിക്കുന്നതാണ് ഗ്രാഫിക്‌സ് വിഡിയോ. ഇതിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ വാദം.

Story Highlights Secretariat fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here