ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

Amazon Prime New Zealand

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. ന്യൂസീലൻഡ് പുരുഷ-വനിതാ ടീമുകളുടെ എല്ലാ മത്സരങ്ങളും ഇനി ആമസോണാവും ഇന്ത്യയിൽ സംപ്രേഷണ ചെയ്യുക. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും ആമസോണുമായി ഇക്കാര്യത്തിൽ ധാരണ ആയിട്ടുണ്ട്. ഇതോടെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ബോർഡുമായി കരാറിലെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രീമിങ് സർവീസായും ആമസോൺ പ്രൈം മാറി.

2021 മുതൽ 2026 വരെയാണ് കരാറിൻ്റെ കാലയളവ്. 2022ലെ ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനവും ഇതിൽ ഉൾപ്പെടും. പ്രൈം സംപ്രേഷണാവകാശം ഏറ്റെടുത്തതോടെ ടെലിവിഷനിൽ മത്സരം കാണുന്ന പതിവിനും അവസാനമാവും. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരം ഒരു തീരുമാനം തിരിച്ചടി ആയേക്കാമെന്നാണ് വിലയിരുത്തൽ. സ്ട്രീമിങ് സേവനങ്ങൾക്കപ്പുറം ആളുകൾ ടെലിവിഷൻ കാഴ്ചയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ മത്സരങ്ങൾക്ക് കാഴ്ചക്കാർ കുറയുമെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

Story Highlights Amazon Prime bags rights to stream New Zealand cricket in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top