ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകും : മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

ബിഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. 4.10 കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകളാണ് എണ്ണി തീർന്നത്. ഇവിഎം എണ്ണം വർധിപ്പിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച്ആർ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 132 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. കനത്ത തിരച്ചടി നേരിട്ടിരിക്കുകയാണ് ജെഡിയു. മഹാഘട്ബന്ധൻ 100 സീറ്റുകളിൽ മുന്നേറുകയാണെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ നിരാശയിലാണ് കോൺഗ്രസും ആർജെഡിയും. എന്നാൽ മത്സരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്തും ഇടത് പാർട്ടികൾ മുന്നേറി.
ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.
Story Highlights – bihar election result delay says ec
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here