‘അത് അല്ലിയല്ല’; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

മകളുടെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിലാണ് അലംകൃതയുടെ മുഖചിത്രത്തോടെ അല്ലി പൃഥ്വിരാജ് എന്ന പേരിൽ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജും സുപ്രിയയുമാണെന്നും ചേർത്തിരുന്നു. ഇതോടെയാണ് വിശദീകരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയത്.

അലംകൃതയുടെ പേരിലുള്ള പേജ് കൈകാര്യം ചെയ്യുന്നത് തങ്ങളല്ലെന്നും ഇത് ഫേക്ക് പ്രൊഫ്രൈലാണെന്നും പൃഥ്വിരാജ് പറയുന്നു. തങ്ങളുടെ ആറ് വയസുള്ള മകൾക്ക് സോഷ്യൽ മീഡിയയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മകൾക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാൽ അവൾ തന്നെ അക്കൗണ്ട് തുടങ്ങും. ഇത്തരം വ്യാജ പ്രൊഫൈലുകളിൽ വീഴരുതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Story Highlights Prithviraj, Alamkritha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top