62 ദിവസമായി കോമയിൽ; പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേരു കേട്ട് എഴുന്നേറ്റ് 18കാരൻ

Taiwan boy coma chicken

തൻ്റെ പ്രിയപ്പെട്ട ഭക്ഷണത്തിൻ്റെ പേര് സഹോദരൻ പറയുന്നത് കേട്ട് 62 ദിവസം നീണ്ട കോമയിൽ നിന്ന് എഴുന്നേറ്റ് 18കാരനായ തായ്‌വാൻ ബാലൻ. 18കാരനായ ചിയു ആണ് അത്ഭുതകരമായി കോമയിൽ നിന്ന് എഴുന്നേറ്റത്. കിടക്കയിൽ ഇരുന്ന് സഹോദരൻ ചിയുവിൻ്റെ പ്രിയപ്പെട്ട ഭക്ഷണത്തിൻ്റെ പേര് പറഞ്ഞപ്പോൾ ബാലൻ എഴുന്നേറ്റു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂലായിൽ നടന്ന ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചിയു 6 തവണ ഓപ്പറേഷനുകൾക്ക് വിധേയനായിരുന്നു. ചിയുവിൻ്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ സർജറികൾക്ക് ശേഷം ചിയു കോമയിലേക്ക് പോവുകയായിരുന്നു. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് പരുക്ക് പറ്റിയിരുന്നു.

Read Also : ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൽ ഹഖിന് കൊവിഡ്

രണ്ട് മാസങ്ങളോളം ചിയു കോമയിൽ തുടർന്നു. കുടുംബാംഗങ്ങൾ എന്നും ചിയുവിനെ കാണാനെത്തിയിരുന്നു. 62ആമത്തെ ദിവസം ചിയുവിൻ്റെ കിടക്കയിലിരുന്ന് സഹോദരൻ പറഞ്ഞു, “നിനക്ക് ഇഷ്ടപ്പെട്ട ചിക്കറ്റ് ഫില്ലറ്റ് ഞാൻ കഴിക്കാൻ പോവുകയാണ്.” മിനിറ്റുകൾക്കുള്ളിൽ ചിയുവിൻ്റെ പൾസ് റേറ്റ് വർധിക്കുകയും സ്വബോധം വീണ്ടെടുക്കുകയുമായിരുന്നു. പിന്നീട് ചിയുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

Story Highlights Taiwan boy wakes up from 62-day coma after brother says Chicken Fillet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top