ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ ഡ്രൈവറായ അനി കുട്ടന്‍ വന്‍ തുക നിക്ഷേപിച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ബിനീഷിന്റെതിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷ് തയാറായിട്ടില്ല. അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനീഷുമായിവന്‍ തുകയുടെ ഇടപാടുകള്‍ നടത്തിയഅരുണ്‍ എസ്. എന്നയാളെയും ചോദ്യം ചെയ്യും.ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇഡി അറിയിച്ചു.ബിനീഷിനെ പുറത്തു വിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ നവംബര്‍ 18 നു കോടതി വാദം കേള്‍ക്കും.

Story Highlights Bineesh Kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top