ജ്വല്ലറി തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Jewelery fraud MC Kamaruddin MLA petition

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഡയറക്ടര്‍മാരിലൊരാളായ എം.എല്‍.എയ്ക്ക് തട്ടിപ്പില്‍ തുല്യ പങ്കാളിത്തം ഉള്ളതിനാല്‍ കേസ് റദ്ദാക്കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് എം.സി. കമറുദ്ദീന്റെ വാദം. അതേസമയം, 77 കേസുകളില്‍ കമറുദ്ദീന്‍ നടത്തിയ പണത്തട്ടിപ്പ് വ്യക്തമാണെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 15 കോടിയുടെ തട്ടിപ്പു നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 123 എഫ്‌ഐആറുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Story Highlights Jewelery fraud, MC Kamaruddin MLA, petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top