തൃശൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്; 943 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 966 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,580 ആണ്. 39,145 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 952 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 63 പുരുഷൻമാരും 76 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.
Read Also : കൊല്ലം ജില്ലയിൽ 679 പേർക്ക് കൊവിഡ്; കോഴിക്കോട് ജില്ലയിൽ 830 പേർക്ക് കൊവിഡ്
ബുധനാഴ്ച 17 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 276 പേർ ആശുപത്രിയിലും 441 പേർ വീടുകളിലുമാണ്. മൊത്തം 7900 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6444 പേർക്ക് ആന്റിജൻ പരിശോധനയും 1110 പേർക്ക് ആർടി-പിസിആർ പരിശോധനയും 346 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,65,903 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Story Highlights – thrissur covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here