ബിലീവേഴ്‌സ് ചര്‍ച്ച് സാമ്പത്തിക ഇടപാട്; പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിലീവേഴ്‌സ് ചര്‍ച്ച് സാമ്പത്തിക ഇടപാടില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസ് അന്വേഷിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇതുസംബന്ധിച്ച മൊഴികളും രേഖകളും ഇഡി ശേഖരിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട പണമിടപാടും അന്വേഷണ പരിധിയില്‍ ഉണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ബന്ധപ്പെട്ടവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ആദായനികുതി വകുപ്പ് 66 ഇടങ്ങളിലായി ഇതുവരെ നടത്തിയ തെരച്ചിലില്‍ കണക്കില്‍പെടാത്ത 14.5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടലാസ് സംഘടനകളുടെ പേരിലാണ് ഭൂരിഭാഗം ഇടപാടുകളും നടന്നത്. റെയ്ഡ് പൂര്‍ത്തിയാകുമ്പോള്‍ പിടിച്ചെടുത്ത തുക കൂടിയേക്കാമെന്നും ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ചതായും ഇന്‍കംടാക്‌സ് അധികൃതര്‍ വ്യക്തമാക്കി.
Story Highlights – Believers Church Financial Deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here