കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; വൈക്കം വിശ്വന്‍

Vaikom Vishwan

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്ന പോലെയാണ് കേസന്വേഷണം നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് വ്യഗ്രതയെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.

ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും, പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ പ്രത്യേക സംരക്ഷണം നല്‍കുന്നില്ലെന്നും വൈക്കം വിശ്വന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ അണികള്‍ ജോസ് കെ.മാണിക്ക് ഒപ്പമാണെന്നും, കോട്ടയത്തെ സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights BJP uses central agencies politically; Vaikom Vishwan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top