ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവുമധികം വൈറസ് എത്തുന്നത് പ്ലേസ്റ്റോറിൽ നിന്നെന്ന് പഠനം

ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവുമധികം വൈറസ് എത്തുന്നത് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നെന്ന് പഠനം. സൈബർ സെക്യൂരിറ്റി കമ്പനിയായ നോർട്ടൺ ലൈഫ് ലോക്കും സ്പെയിനിലെ ഐഎംഡിഇഎ സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഫോണിലെത്തുന്ന മാൽവെയറുകളിൽ 67.2 ശതമാനവും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിൽ നിന്നാണെന്നാണ് പഠനത്തിൽ പറയുന്നത്.
12 മില്ല്യൺ ആൻഡ്രോയ്ഡ് ഡിവൈസുകളിലാണ് പഠനം നടത്തിയത്. നാലു മാസത്തെ സമയപരിധിക്കുള്ളിലായിരുന്നു പഠനം. പ്ലേസ്റ്റോറിൽ നിന്നുള്ള ആപ്പ് ഡൗൺലോഡുകൾ, മറ്റ് ആൻഡ്രോയിഡ് മാർക്കറ്റുകളിൽ നിന്നുള്ള ഡൗൺലോഡുകൾ, വെബ് ബ്രൗസറൂകൾ എന്നിങ്ങനെ ഏഴ് കാര്യങ്ങൾ പരിഗണിച്ചായിരുന്നു പഠനം. മറ്റ് മാർക്കറ്റുകളെ അപേക്ഷിച്ചറ്റ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നാണ് കൂടുതൽ ഡൗൺലോഡുകൾ ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് ഇത്രയധികം മാൽവെയറുകൾ ഉണ്ടാവുന്നതെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ 10.4 ശതമാനം വൈറസുകൾ മാത്രമാണ് ഫോണുകളിൽ എത്തിക്കുന്നത്.
Story Highlights – Google Play Store is the largest malware distributor on Android phones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here