കൊച്ചി കോർപറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും, യുഡിഎഫ്‌സീറ്റ് വിഭജനം പൂർത്തിയായി

കൊച്ചി കോർപറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും, യുഡിഎഫ്‌സീറ്റ് വിഭജനം പൂർത്തിയായി. കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ പ്രാഥമിക ധാരണ.

27 അംഗ ജില്ലാ പഞ്ചായത്തിൽ 21 സീറ്റിൽ കോൺഗ്രസും 2 വീതം സീറ്റുകളിൽ ലീഗ്, കേരള കോൺഗ്രസ് കക്ഷികളും മത്സരിക്കും. 74 അംഗ കോർപറേഷനിൽ 63 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. എൽഡിഎഫിൽ സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കിയിരുന്നു. കോർപറേഷനിൽ സിപിഐഎം 60 സീറ്റിൽ മത്സരിക്കും. സിപിഐ 7 സീറ്റിലാകും മത്സരിക്കുക. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം അനിൽ കുമാറാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി.

Story Highlights kochi corporation and eranakulam district and panchayath seats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top