ഇന്ന് 11 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

hotspots in kerala

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), നെടുമ്പ്രം (സബ് വാര്‍ഡ് 12), റാന്നി പഴയങ്ങാടി (സബ് വാര്‍ഡ് 10), മലയാലപ്പുഴ (സബ് വാര്‍ഡ് 11), ചെറുകോല്‍ (സബ് വാര്‍ഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേന്‍കര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്‍ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read Also : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു

അതേസമയം കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 766, എറണാകുളം 558, തൃശൂര്‍ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂര്‍ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights hotspot, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top