യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസ്; നടന്‍ വിനായകന് ജാമ്യം

യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പറ്റ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുപരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നടന്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്നായിരുന്നു പരാതി. കല്‍പ്പറ്റ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വയനാട്ടില്‍ വച്ച് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടിയിലേക്ക് ക്ഷണിക്കാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കേട്ടാലറക്കുന്ന രീതിയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നടനെതിരെ അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങി ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയത്.
നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുളള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ ജാമ്യമെടുക്കാനായി വിനായകന്‍ ഇന്ന് നേരിട്ട് കോടതിയിലെത്തിയിരുന്നു. കല്‍പറ്റ ജില്ലാ മജിസ്റ്ററേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്.
Story Highlights – vinayakan, verbal abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here