ഗുരുവായൂരില്‍ ഏകാദശിക്ക് 3000 പേര്‍ക്ക് ദര്‍ശനം

guruvayoor temple

ഗുരുവായൂര്‍ ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.

ദശമി ഈ മാസം 24നാണ്. 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്രയ്ക്ക് രണ്ട് ആനകളെ മാത്രമേ ഉള്‍പ്പെടുത്തൂ. 25ാം തിയതിയാണ് ഗുരുവായൂര്‍ ഏകാദശി. 26ാം തിയതി ദ്വാദശി ദിവസം രാവിലെ 8.30 തൊട്ട് വൈകുന്നേരം 4.30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല.

Story Highlights guruvayur temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top