കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നു: ഉമ്മന്‍ചാണ്ടി

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി തീരുമാനം ആദ്യം എടുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.

Story Highlights Kodiyeri Balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top