ഫൈസർ വാക്സിൻ: ആദ്യ ഷോട്ടിനു പിന്നാലെ വളണ്ടിയർമാർക്ക് കടുത്ത തലവേദനയും ഹാങ്ങോവറും

കൊവിഡിനെതിരെ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി എത്തിയ ഫൈസർ വാക്സിൻ പരീക്ഷിച്ച വളണ്ടിയർമാർക്ക് ആരോഗ്യപ്രശ്നങ്ങളെന്ന് റിപ്പോർട്ട്. ആദ്യ ഷോട്ടിനു പിന്നാലെ വളണ്ടിയർമാർന്ന് കടുത്ത തലവേദനയും ശരീരവേദനയും ഹാങ്ങോവറും ഉണ്ടായെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
5 രാജ്യങ്ങളിൽ നിന്നായി 43500 പേരിലാണ് ഫൈസർ വാക്സിൻ കുത്തിവെച്ചത്. ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമായി സ്വയം വളണ്ടിയർ ആയവരാണ് ഇവർ. ഇവരിൽ പലരും തലവേദനയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. ഹാങ്ങോവറും തലവേദനയുമൊക്കെ ഉണ്ടായെന്നും ഏറെ വൈകാതെ ബുദ്ധിമുട്ടുകൾ കുറഞ്ഞു എന്നും ചിലർ പറഞ്ഞപ്പോൾ മറ്റുചിലർക്ക് തലവേദനയും മാറ്റും മാറാൻ സമയമെടുത്തു.
അതേസമയം, ഫൈസർ കമ്പനിയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടാവുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതും സാധാരണ താപനിലയിലാണെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതും വെല്ലുവിളിയാകുമെനാണ് അദ്ദേഹം വിശദീകരിച്ചത്.
വാക്സിൻ സൂക്ഷിക്കാൻ പ്രത്യേകം കോൾഡ് സ്റ്റോറേജുകൾ സജ്ജമാക്കേണ്ടി വരും. അതിനായി ഒട്ടേറെ പണം മുടക്കേണ്ടിയും വരും. വാക്സിൻ കൊണ്ടുവൻ സൂക്ഷിച്ചാലും വലിയ ചെലവ് ആകുന്നതു കൊണ്ട് തന്നെ സാധാരണക്കാർക്ക് വാക്സിൻ ഉപയോഗിക്കുക ബുദ്ധിമുട്ടാവും. ഒരു ഡോസിന് ഏകദേശം 2746 രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. -70 ഡിഗ്രി സെൽഷ്യസിൽ 6 മാസത്തോളം വാക്സിൻ സൂക്ഷിക്കാനാവും. 2-8 ഡിഗ്രി സെൽഷ്യസിൽ അഞ്ച് ദിവസത്തേക്കും സൂക്ഷിക്കാം.
Story Highlights – Pfizer vaccine volunteers report ‘severe’ hangover, headache, pain after getting first shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here