പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന് ഓർത്തഡോക്‌സ് സഭ

പള്ളിത്തർക്കത്തിൽ അവസാനം നടന്ന യോഗത്തിന്റെ മിനുട്‌സിൽ വ്യത്യാസമുണ്ടെന്ന അവകാശവാദവുമായി ഓർത്തഡോക്‌സ് സഭ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവസാനം നടന്ന യോഗത്തിന്റെ വ്യത്യസ്തമായ മിനുട്‌സ് ആണുള്ളത്.

യാക്കോബായ സഭയുടെ വാദങ്ങൾ പലതും ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അറിഞ്ഞാണോ സത്യവാങ്മൂലം നൽകിയതെന്ന് സംശയമുണ്ടെന്നും, ഇത് പരിശോധിക്കണമെന്നും ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. കോടതി വിധി അംഗീകരിച്ചാൽ മാത്രം ഐക്യത്തിന് തയാറാണ്. ഇത് ഉണ്ടാകാത്ത കാലത്തോളം ചർച്ചക്ക് പ്രസക്തിയില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

Story Highlights The Orthodox Church says there is a difference in the minutes of the last meeting in the church dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top