‘രാമസേതു’: പുതിയ സിനിമയുമായി അക്ഷയ് കുമാർ

Akshay Kumar announces Ram Setu

ദീപാവലിയിൽ തൻ്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് നടൻ അക്ഷയ് കുമാർ. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ശ്രീരാമൻ നിർമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. രാമസേതു സങ്കല്പമോ യാഥാർത്ഥ്യമോ എന്ന ചോദ്യവും പോസ്റ്ററിൽ കാണാം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അക്ഷയ് കുമാർ പോസ്റ്റർ പുറത്തുവിട്ടത്.

Read Also : പേരു തന്നെ അപകീർത്തിപരമാണ്; ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു: ‘ലക്ഷ്മി ബോംബി’നെതിരെ ഹിന്ദു സേന

“ഈ ദീപാവലിയ്ക്ക്, വരാനിരിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന പാലം (സേതു) നിർമ്മിച്ച് രാമന്റെ ആദർശങ്ങളെ എല്ലാ ഭാരതീയരുടേയും മനസിൽ നിലനിർത്താൻ ശ്രമിക്കാം. അതിബൃഹത്തായ ഈ ദൗത്യത്തിലേക്കുള്ള തങ്ങളുടെ എളിയ ശ്രമമാണ് ചിത്രം.”- പോസ്റ്റർ പങ്കുവച്ചു കൊണ്ട് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. അരുണ ഭാട്ട്യയും വിവേക് മത്ഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിൻ്റെ ലക്ഷ്മി റിലീസായത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. ശ്രദ്ധേയമായ തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രം ഹിന്ദു സംഘടനകളുടെ എതുർപ്പിനെ തുടർന്ന് ലക്ഷ്മി എന്ന് മാറ്റുകയായിരുന്നു. ബെൽ ബോട്ടമാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Story Highlights Akshay Kumar announces Ram Setu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top