ഈജിപ്തിൽ നൂറിലധികം പ്രാചീന ശവപ്പെട്ടികൾ കണ്ടെത്തി

Ancient Treasure Sarcophagi Egypt

ഈജിപ്തിൽ നൂറിലധികം പ്രാചീന ശവപ്പെട്ടികൾ കണ്ടെത്തി. ഇക്കൊല്ലം കണ്ടെത്തുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. മരം കൊണ്ടുള്ള ശവപ്പെട്ടികൾ ബിസി 300കളിൽ നിന്നുള്ളതാണ്. കൈറോയിലെ സക്കാറയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. 12 മീറ്ററുകൾ ആഴത്തിലുള്ള മൂന്ന് ശവസംസ്കാര കേന്ദ്രങ്ങളും ദൈവങ്ങളുടെ 40ലധികം രൂപങ്ങളും കണ്ടെടുത്തവയിൽ പെടുന്നു. ഇവ രാജ്യത്തെ പല മ്യൂസിയങ്ങളിലേക്ക് അയക്കും.

കഴിഞ്ഞ മാസം 2500 വർഷം പഴക്കമുള്ള 59 ശവപ്പെട്ടികൾ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഇവിടെ ഇപ്പോഴും പര്യവേഷണം തുടരുകയാണ്.

Story Highlights Ancient Treasure Trove Of Over 100 Sarcophagi Found In Egypt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top