‘നിഗൂഢ നീക്കങ്ങൾ തെളിയിക്കാനാവുന്ന ഫോൺ തിരിച്ചുകിട്ടിയ വിവരം അറിയിക്കുന്നു’; പരിഹസിച്ച് മന്ത്രി കെ.ടി ജലീൽ

കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ച വിവരം എല്ലാ അഭ്യുദയാകാംക്ഷികളെയും അറിയിക്കുന്നുവെന്ന് മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്കിൽ മന്ത്രിയുടെ പരിഹാസരൂപേണയുള്ള പോസ്റ്റിലാണ് പരാമർശം.

സിറിയയിലേയ്ക്കും പാകിസ്താനിലേയ്ക്കും വിളിച്ച കോളുകളടങ്ങിയതും മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളും സ്വർണക്കടത്തിലെ പങ്കാളിത്തവുമൊക്കെ തെളിയിക്കാനാവുന്ന ഫോണാണ് തിരികെ ലഭിച്ചിരിക്കുന്നത്. മന്ത്രി നാട്ടിൽ തന്നെയുണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടേയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നുവെന്ന് മുസ്ലിംലീഗിനേയും പരിഹസിച്ചിട്ടുണ്ട്. സത്യമേവ ജയതേ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Story Highlights K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top